സുരേഷ് ഗോപിയുടെ ലേലം 2 ഇൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നുണ്ടോ? വാസ്തവമെന്ത്?

ബിജെപി എംപി ആയ സുരേഷ് ഗോപി കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി സിനിമ മേഖലയിൽ സജീവമല്ല. എന്നാൽ താരം ഒരു ശക്തമായ തിരിച്ചു വരവിനു തയ്യാറെടുക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം. കഴിഞ്ഞ കൊല്ലം രഞ്ജി പണിക്കർ പ്രഖ്യാപിച്ച ‘ലേലം 2’ എന്ന സിനിമയുടെ ഷൂട്ടിംഗ് ഉടനെ തന്നെ തുടങ്ങും എന്നാണു സുരേഷ് ഗോപിയുടെ അടുത്ത വൃത്തങ്ങളിൽ നിന്നറിയാൻ കഴിഞ്ഞത്. രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ ആയിരിക്കും ഈ മെഗാ ബഡ്ജറ്റ് മൂവി സംവിധാനം ചെയ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ വൈറൽ ...

Read More »

പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഹെലിപാഡ് ഒരുക്കാൻ ഒഡിഷയിൽ ആയിരം മരങ്ങൾ മുറിച്ചു മാറ്റിയോ? യാഥാർഥ്യമെന്ത്?

Wikimedia Commons

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഒഡിഷ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള ഹെലിപാഡ് നിർമാണത്തിന് വേണ്ടി ആയിരകണക്കിന് മരങ്ങൾ മുറിച്ചു മാറ്റി എന്നതായിരുന്നു സമൂഹ മാധ്യമങ്ങളിൽ ഈയിടെ പ്രചരിച്ച വളരെ ചൂടുള്ള വാർത്ത. എ ബി പി ന്യൂസ് എന്ന മാധ്യമ സ്ഥാപനം ആണ് ഈ വാർത്ത ആദ്ധ്യമായി പുറത്തു വിട്ടത്. ഉടനെ തന്നെ വാർത്ത വൈറൽ ആവുകയും ആയിരകണക്കിന് ആളുകൾ ഈ വാർത്ത വ്യാപകമായി ഷെയർ ചെയ്യുകയും ചെയ്തു. പ്രധാന മന്ത്രി നരേന്ദ്ര മോഡി തന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി പ്രകൃതിയെയും ബലിയാടാക്കുകയാണെന്നു ഇവർ വാദിച്ചു. ...

Read More »

പോളിയോ വാക്‌സിന് ഇന്ത്യയിൽ ദൗർലഭ്യമുണ്ടോ? വാസ്തവമെന്ത്?

ഈ വർഷം ഫെബ്രുവരി 3നു ആണ് കേന്ദ്ര ആരോഗ്യവകുപ്പിന്റെ രാജ്യവ്യാപകമായുള്ള പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം നടത്താൻ തീരുമാനിച്ചിട്ടുള്ളത്. എന്നാൽ രാജ്യത്തു പോളിയോ വാക്‌സിന് വൻതോതിൽ ദൗർലഭ്യം ഉണ്ടെന്നും, അതിനാൽ തന്നെ ഈ വർഷത്തെ ഇമ്മ്യൂണൈസേഷൻ ശരിയായി നടത്താൻ കഴിയില്ല എന്നും പ്രതിപക്ഷ കക്ഷി ആയ കോൺഗ്രസ് ഉൾപ്പടെ ആരോപിച്ചു. ദി പ്രിന്റ് മുതലായ ഓൺലൈൻ മാധ്യമ സ്ഥാപനങ്ങളും പോളിയോ വാക്‌സിന്റെ ദൗർലഭ്യത്തെ കുറിച്ച് വാർത്തകൾ കൊടുക്കുകയും, അത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും ഉണ്ടായി. Modi Govt has postponed indefinitely the polio ...

Read More »

തമിഴ് സൂപ്പർ താരം അജിത് കുമാറിന്റെ രാഷ്ട്രീയ പ്രവേശന വാർത്ത വാസ്തവമാണോ?

തമിഴ് സൂപ്പർ താരം അജിത് കുമാറിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാർത്തകൾ കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയുണ്ടായി. തല അജിത് അടുത്ത ലോക് സഭ എലെക്ഷനിൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിറങ്ങുമെന്നായിരുന്നു സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. അജിത് കുമാറിന്റെ കുറച്ചു ഫാൻസ്‌ ബിജെപിയിൽ ചേർന്നതാണ്, ഉടനെ തന്നെ അജിത്തും ബിജെപി പാളയത്തിൽ എത്തുമെന്നും ആയിരുന്നു വാർത്തകൾ. കുറച്ചു ദിവസങ്ങൾക്കു മുമ്പ് തമിഴ് നാട് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ആയ തമിളിസൈ സൗന്ദരരാജൻ അജിത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് സൂചനകൾ നൽകിയിരുന്നു. പ്രധാന ...

Read More »

സംഘപരിവാർ നരഭോജിത്വം: മാധ്യമ പ്രവർത്തക സുനിത ദേവദാസിന്റെ വ്യാജ അശ്ലീല ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നു

തീവ്ര സംഘപരിവാർ ചിന്തകളെ എന്നും സമൂഹ മാധ്യമങ്ങളിലൂടെ നിശിതമായി വിമർശിക്കാറുള്ള മാധ്യമ പ്രവർത്തക ആണ് സുനിത ദേവദാസ്. കാനഡയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള സുനിത തന്റെ ഫേസ്ബുക് പേജിലൂടെ പലപ്പോഴും സംഘപരിവാർ വിരുദ്ധ നിലപാടെടുത്തിട്ടുള്ള ആളാണ്. ഇക്കഴിഞ്ഞ ശബരിമല വിഷയത്തിലും സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാടാണ് സുനിത എടുത്തിരുന്നത്. സുനിതയുടെ സ്ഥൈര്യത്തിനെതിരെയുള്ള പ്രതികാരമെന്നോണം ആണ് കഴിഞ്ഞ രണ്ടു ദിവസം ആയി സുനിതയുടെതെന്ന പേരിൽ അർദ്ധ നഗ്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. തന്റെ കാമുകനുമായുള്ള വീഡിയോ ചാറ്റിൽ സുനിത ദേവദാസ് നഗ്നത പ്രദർശിക്കപ്പിച്ചു എന്നാണു ഈ ...

Read More »

രജനികാന്തിന്റെ പേട്ടയുടെ വ്യാജ വീഡിയോ തമിഴ് നാട് ഗവണ്മെന്റ് ബസിൽ പ്രദർശിപ്പിച്ചോ? വാസ്തവമെന്തു

രജനികാന്ത് നായകനായ പേട്ട എന്ന സിനിമ ലോകം മൊത്തം ഉള്ള തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇത്രയും വിജയമായ ഒരു സിനിമയുടെ വ്യാജ വീഡിയോ തമിഴ് നാടിലെ ഗവണ്മെന്റ് ബസിൽ പ്രദർശിപ്പിച്ചു എന്നാണു പുതിയതായി വരുന്ന വാർത്തകൾ. കരൂരിൽ നിന്ന് ചെന്നൈ വരെ പോകുന്ന തമിഴ് നാട് ഗവണ്മെന്റ് എസ് ഇ ടി സി ബസിലാണ് പേട്ട പ്രദർശിപ്പിച്ചത്. സിനിമ പ്രദർശിപ്പിച്ച രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും, ഇത്രയും നിരുത്തരവാദപരമായ പ്രവർത്തി ചെയ്ത ബസ് ജീവനക്കാർക്കെതിരേ വലിയ തോതിൽ പ്രതിഷേധവും ഉണ്ടായി. എന്താണ് ...

Read More »

പതിനാലുകാരിയുടെ ചോദ്യ ശരങ്ങൾക്കു മുന്നിൽ രാഹുൽ ഗാന്ധി സ്തബ്ദനായോ? യാഥാർഥ്യമെന്ത്?

Rahul Gandhi addressing NRIs in Dubai. (INC photo)

രാഹുൽ ഗാന്ധി ഈയിടെ നടത്തിയ ദുബായ് സന്ദർശനം അദ്ദേഹത്തിന്റെ വർധിച്ചു കൊണ്ടിരിക്കുന്ന പൊതുജന സമ്മതിയുടെ ഉദാഹരണം ആയിരുന്നു. ആയിരകണക്കിന് ജനങ്ങളാണ് രാഹുൽ ഗാന്ധിയെ ഒന്ന് കാണാൻ അറേബ്യൻ രാജ്യത്തു തടിച്ചു കൂടിയത്. എന്നാൽ, സംഘപരിവാർ അനുകൂല നിലപാടെടുക്കുന്ന സമൂഹ മാധ്യമ പേജുകൾ രാഹുൽ ഗാന്ധിക്കെതിരെ ഒരു വ്യാജ വാർത്ത പ്രസിദ്ധീകരിക്കുകയും, വ്യാപകമായി പ്രചരിപ്പിക്കുകയും ഉണ്ടായി. രാഹുൽ ഗാന്ധിയുടെ ദുബായ് സന്ദർശനത്തിനിടയിൽ അദ്ദേഹത്തോട് ഒരു പതിനാലുകാരി പെൺകുട്ടി ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിച്ചെന്നും, ഇത് കേട്ട രാഹുൽ ഗാന്ധി സ്തബ്ധൻ ആയി നിന്നുമെന്നുമാണ് ഈ പേജുകൾ ...

Read More »

യുവതി പ്രവേശനത്തിൽ മനം നൊന്താണോ ജയരാജൻ എന്ന അയ്യപ്പ ഭക്തൻ ആത്മഹത്യ ചെയ്തത്? വാസ്തവമെന്ത്?

Sabarimala

വളരെയധികം സംഘർഷ ഭരിതമായ ഒരു മണ്ഡല മാസത്തിനാണ് അടുത്ത കുറച്ചു ദിവസത്തിനുള്ളിൽ തിരശീല വീഴുന്നത്. സുപ്രീം കോടതി വിധിയുടെ പിൻബലത്തിൽ ബിന്ദു, കനകദുർഗ എന്നീ യുവതികൾ ജനുവരി രണ്ടാം തീയതി സന്നിധാനത്തും പ്രവേശിക്കുകയും തന്മൂലം വ്യാപകമായ പ്രതിഷേധങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം അലയടിക്കുകയും ഉണ്ടായി. ഇതിനിടയിലാണ് ഒരു പറ്റം സംഘ പരിവാർ അനുകൂലികൾ ജയരാജൻ എന്ന് പേരുള്ള ഒരു അയ്യപ്പ ഭക്തൻ ശബരിമല സ്ത്രീ പ്രവേശനത്തിൽ മനം നൊന്തു ആത്മഹത്യ ചെയ്തു എന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചതു. ജയരാജന്റെ മരണ വാർത്ത സമൂഹ മാധ്യമങ്ങളിലെ ...

Read More »

ശബരിമല ദർശനം നടത്തിയ കനക ദുർഗ സിപിഐ (എം) പ്രവർത്തക ആണോ? യാഥാർഥ്യം എന്ത്?

Sabarimala

ജനുവരി രണ്ടാം തീയതി ആണ് ബിന്ദു, കനക ദുർഗ എന്ന രണ്ടു അമ്പതു വയസ്സിൽ താഴെയുള്ള യുവതികൾ ശബരിമല ദർശനം നടത്തിയത്. യുവതികളുടെ ശബരിമല ദർശനം കേരളത്തിൽ വ്യാപക പ്രതിഷേധങ്ങൾക്കിടയാക്കുകയും, മൂന്നാം തീയതി നടന്ന ഹർത്താലിൽ അങ്ങോളമിങ്ങോളം ആക്രമണങ്ങളും നടക്കുകയുണ്ടായി. ഇതിനിടയിൽ ഒരു വിഭാഗം ഇടതു പക്ഷ അനുഭാവികൾ ശബരിമല കയറിയ കനക ദുർഗ ബിജെപി പ്രവർത്തക ആണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയുണ്ടായി. കേരളത്തിൽ കലാപം നടത്താനാണ് ബിജെപിയുടെ ശ്രമം എന്നും, കനക ദുർഗ ഈ അജണ്ട നടപ്പിലാക്കാനുള്ള വെറും ഒരു ഉപകരണം മാത്രമാണെന്നും ഇവർ ...

Read More »

പിണറായി വിജയൻറെ വാദം പൊളിയുന്നു; അയ്യപ്പ ഭക്തൻ മരിച്ചത് തലയിലേറ്റ മുറിവ് മൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

ഈ വർഷം ജനുവരി  മാസം രണ്ടാം തീയതി ആണ് ബിന്ദു, കനക ദുർഗ എന്നീ രണ്ടു യുവതികൾ ശബരിമല അമ്പലത്തിൽ കയറി സുപ്രീം കോടതിയുടെ ചരിത്ര വിധി നടപ്പിക്കാക്കിയത്. പോലീസ് സംരക്ഷണത്തോടെയുള്ള യുവതികളുടെ ശബരിമല ദർശനം വ്യാപക പ്രതിഷേധങ്ങൾക്കിടയാക്കുകയും,അയ്യപ്പ ധര്മ സേവാ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനമാകമാനം വ്യാപക സമര പരിപാടികളും പ്രതിഷേധ ജാഥകളും നടക്കുകയുണ്ടായി. പന്തളത്തു നടന്ന ഇത്തരം ഒരു പ്രതിഷേധ ജാഥയുടെ ഇടയിലാണ് പന്തളത്തു വെച്ച് അയ്യപ്പ സമിതിക്കാരുടെ ഇടയിലേക്ക് കല്ലേറ് ഉണ്ടായത്. കല്ലേറിന്റെ ബാക്കി പാത്രമായി ചന്ദ്രൻ ഉണ്ണിത്താൻ (55) നു ...

Read More »