Home » 2018 » December

Monthly Archives: December 2018

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ രണ്ടാമത്തെ രാഷ്ട്രീയ പാർട്ടി ആണോ? വാസ്തവമെന്ത്?

കഴിഞ്ഞ തിങ്കളാഴ്ച കേന്ദ്ര മന്ത്രി ആയ ഗിരിരാജ് സിംഗ് വളരെ ഗുരുതരമായ ഒരു ആരോപണം തന്റെ ട്വിറ്റർ പേജിലൂടെ പങ്കു വെച്ച്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ രണ്ടാമത്തെ രാഷ്ട്രീയ പ്രസ്ഥാനം ആണെന്നായിരുന്നു ഗിരിരാജ് സിങിന്റെ ആരോപണം. “രാഹുൽ ഗാന്ധി നയിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ രണ്ടാമത്തെ രാഷ്ട്രീയ പാർട്ടി ആയിരിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ അഴിമതി പാർട്ടിക്ക് ഞാൻ എന്റെ അഭിനന്ദനങൾ അറിയിക്കുന്നു. നിങ്ങൾ ഇന്ത്യ മഹാരാജ്യത്തിനു ഒരു നാണക്കേടാണ്,” ഗിരിരാജ് സിംഗ് ട്വിറ്ററിൽ ...

Read More »

മോഹൻലാലിന്റെ ലുസിഫെറിൽ മമ്മൂട്ടി അതിഥി വേഷം ചെയ്യുന്നുണ്ടോ? യാഥാർഥ്യം എന്ത്?

കുറച്ചു മണിക്കൂർ മെട്രോ മാറ്റിനി എന്ന ഓൺലൈൻ മാധ്യമ സ്ഥാപനം മോഹൻലാലിൻറെ വരാൻ പോകുന്ന ചിത്രം ആയ ലുസിഫെറിലെ ചില എക്സ്ക്ലൂസിവ് രഹസ്യങ്ങൾ പുറത്തു വിടുകയുണ്ടായി. മമ്മൂട്ടി ലുസിഫെറിൽ അതിഥി വേഷം ചെയ്യുന്നുണ്ട് എന്നും, സംവിധായകൻ ആയ പൃഥ്വിരാജ് മറ്റൊരു വേഷത്തിൽ സിനിമയിൽ പ്രത്യക്ഷപ്പെടും എന്നുമായിരുന്നു അവരുടെ വാർത്തയിൽ പറഞ്ഞിരിക്കുന്നത്. “സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു കിടിലൻ വേഷവും പൃഥ്വിരാജ് കൈകാര്യം ചെയ്യുന്നു എന്നറിയുമ്പോൾ ആരാധകർക്ക് എങ്ങനെ ആവേശം കൊള്ളാതിരിക്കാനാകും ?!മറ്റൊരു സസ്‌പെൻസ് കൂടി ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഒരു കിടിലൻ ...

Read More »

നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണിക്ക്‌ യദാർത്ഥത്തിൽ ഓസ്കാർ നോമിനേഷൻ ലഭിച്ചോ? എന്താണ് വാസ്തവം?

കുറച്ചു മണിക്കൂറുകൾ മുമ്പ് കായംകുളം കൊച്ചുണ്ണി എന്ന നിവിൻ പോളി സിനിമയുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിൽ ഒരു പോസ്റ്റ് പ്രത്യക്ഷപെടുകയുണ്ടായി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ സിനിമയ്ക്കു ഓസ്കാർ നോമിനേഷൻ ലഭിച്ചു എന്നതായിരുന്നു പോസ്റ്റിന്റെ ഇതിവൃത്തം. കായംകുളം കൊച്ചുണ്ണിയിലൂടെ നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ചേർന്ന് മലയാള സിനിമയെ ലോക നിലവാരത്തിൽ എത്തിച്ചു എന്നും ഈ പോസ്റ്റ് അവകാശപ്പെടുന്നു. എന്താണ് ഇതിനു പിന്നിലുള്ള യാഥാർഥ്യം? കായംകുളം കൊച്ചുണ്ണിക്ക്‌ യദാർത്ഥത്തിൽ ഓസ്കാർ നോമിനേഷൻ ലഭിച്ചോ? നമുക്ക് നോക്കാം? യദാർത്ഥത്തിൽ ജനുവരി മാസം 22ആം തീയതി ...

Read More »

മധ്യ പ്രദേശ് തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകളിൽ ബിജെപി ഒരു വോട്ടിനാണോ തോറ്റത്? വാസ്തവമെന്ത്?

Wikimedia Commons

മധ്യ പ്രദേശ് തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകളിൽ ബിജെപി ഒരു വോട്ടിനാണ് തോറ്റതെന്നു ഈയിടെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയുണ്ടായി. ഈ രണ്ടു സീറ്റിനു പുറമെ ആറു സീറ്റുകളിൽ പത്തു വോട്ടുകൾക്ക് താഴെയും, മുപ്പതു സീറ്റുകളിൽ മുന്നൂറു വോട്ടിനു താഴെയും മാത്രമാണ് കോൺഗ്രസിന് ലഭിച്ച ഭൂരിപക്ഷം എന്ന് ഈ ബിജെപി അനുകൂലികൾ പ്രചരിപ്പിച്ചു. ●Bjp lost 34 seats in MP by a margin of 300 or less ●6 seats with a margin of 10 or less ●And ...

Read More »

ഭർത്താവിനെ അന്വേഷിച്ചു കരയുന്ന യുവതിയുടെ ടിക് ടോക് വീഡിയോ യഥാർത്ഥമോ?

കഴിഞ്ഞ കുറച്ചു നാളായി മലയാളം ഫേസ്ബുക് ഗ്രൂപുകളിൽ വ്യാപകമായി ഒരു വീഡിയോ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഈ വിഡിയോയിൽ ഒരു യുവതി തന്റെ കുട്ടിയുമായി നിന്ന് തന്നെ ഉപേക്ഷിച്ചു പോയ ഭർത്താവിനെ തിരിച്ചു വിളിക്കുന്നതായാണ് കാണാൻ കഴിയുന്നത്. ഒരു മിനുട്ടും എട്ടു സെക്കണ്ടും ആണ് വൈറൽ ആയി കൊണ്ടിരിക്കുന്ന ഈ വീഡിയോയുടെ ദൈർഘ്യം. “ഞാൻ ചത്ത് പോയിട്ടൊന്നും ഇല്ലാട്ടോ. നല്ല അന്തസ്സായി ജോലി ചെയ്തു ജീവിക്കുന്നു. ഈ വാവച്ചിയുടെ മുഖം ഒന്ന് നോക്കിയേ. ഇപ്പോൾ വരാൻ തോന്നുന്നില്ലേ എന്റെ ഏട്ടന്. വന്നേക്കണേ ഏട്ടാ. ഞങ്ങൾക്ക് വേറെ ...

Read More »

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള റാലിയിൽ മുസ്ലിം സങ്കടനകൾ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തിയോ?

രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിച്ചതിനു കുറച്ചു മണിക്കൂറുകൾക്കു ശേഷം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഒരു വീഡിയോ പ്രചരിക്കുകയുണ്ടായി. മുസ്ലിം സങ്കടനകൾ നടത്തിയ ഈ റാലിയിൽ വ്യാപകമായി പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തി എന്നതായിരുന്നു വീഡിയോ പ്രചരിപ്പിച്ചവരുടെ വാദം. കോൺഗ്രസ് ഇലെക്ഷനിൽ ജയിച്ച ധൈര്യത്തിൽ ആണ് ഈ മുസ്ലിം സങ്കടനകൾ ഇന്ത്യൻ മണ്ണിൽ ഇത്തരം ഒരു റാലി നടത്തിയതെന്നും ഇവർ ആരോപിച്ചു. ഇത്തരത്തിൽ ഒരു വീഡിയോ ഈയിടെ ഫേസ്ബുക് പേജ് ആയ ‘പൊളിറ്റിക്സ് സോളിറ്റിക്‌സ്’ ഷെയർ ചെയ്യുകയുണ്ടായി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ...

Read More »

പ്രധാന മന്ത്രി നരേന്ദ്ര മോഡി സോണിയ ഗാന്ധിയെ കോൺഗ്രസിന്റെ വിധവ എന്ന് വിളിച്ചോ? സത്യമെന്ത്?

Wikimedia Commons

ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി സോണിയ ഗാന്ധിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിധവ എന്ന് വിളിച്ചു എന്നതാണ് ഈയിടെ സമൂഹ മാധ്യമങ്ങളിൽ കാണുന്ന വ്യാപക പ്രചാരണം. കോൺഗ്രസ് വക്താവ് സഞ്ജയ് ജാ ഇത്തരം ഒരു ട്വീറ്റ് ഷെയർ ചെയ്യുകയും, ആർ എസ് എസ് മലിനമായ ഒരു സംസ്കാരം ആണ് മുന്നോട്ടു വെക്കുന്നത് എന്നും ആരോപിക്കുകയുണ്ടായി. ഇത്തരം പ്രസ്താവനകളിലൂടെ നരേന്ദ്ര മോദിയുടെ വൃത്തികെട്ട മാനസിക നിലയാണ് പുറത്തു വന്നത് എന്നും സഞ്ജയ് ജാ പറഞ്ഞു. Disgusting. https://t.co/bMl51MKlBQ — Sanjay Jha (@JhaSanjay) December ...

Read More »

താൻ ദൈവം ആണെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന യാഥാർഥ്യമാണോ?

ഏതാനും നാളുകൾക്കു മുമ്പ്, അമേത്തി റായ് ബറേലി കി കഹാനി എന്ന ഫേസ്ബുക് പേജ് യോഗി ആദിത്യനാഥിന്റെ ഒരു ഇന്റർവ്യൂ വീഡിയോ അപ്‌ലോഡ് ചെയ്യുകയുണ്ടായി. ഈ വിഡിയോയിൽ യോഗി ആദിത്യനാഥ് താൻ ദൈവമാണെന്ന് സ്വയം പ്രഖ്യാപിക്കുന്നതായാണ് കാണാൻ കഴിഞ്ഞത്. ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്തിട്ടുള്ള ഈ വീഡിയോ ഉടനെ തന്നെ വൈറൽ ആവുകയും, ഇന്നേ ദിവസം വരെ ഈ ക്ലിപ്പ് 96,000 കാഴ്ചകളും , 5,878 ഷെയറുകളും നേടുകയുണ്ടായി. വീഡിയോ വൈറൽ ആയതോടെ പലരും ഉത്തർ പ്രദേശ് മുഖ്യമന്ത്രിയെ ട്രോളിൽ കുളിപ്പിക്കുവാൻ തുടങ്ങി. യോഗി ...

Read More »

5G മൊബൈൽ ടവറുകൾ പക്ഷികളെ കൊല്ലുമോ, വാസ്തവമെന്ത്?

Bird Death

സൂപ്പർസ്റ്റാർ രജനികാന്ത് നായകൻ ആയ 2.0 എന്ന പുതിയ തമിഴ് ചലച്ചിത്രം നിറഞ്ഞ സദസ്സുകളിൽ ലോകം മൊത്തം ഉള്ള തീയേറ്ററുകളിൽ ഓടി കൊണ്ടിരിക്കുകയാണ്. മൊബൈൽ ടവറുകൾ പുറപ്പെടുവിക്കുന്ന കാന്തിക തരംഗങ്ങൾ ലക്ഷക്കണക്കിന് പക്ഷികളെ കൊള്ളുന്നു എന്നാണു ഈ സിനിമ പറഞ്ഞു വെക്കുന്നത്. സംവിധായകൻ ശങ്കറിന്റെ വാദങ്ങൾക്ക് ശക്തിയേകികൊണ്ട് ഈയിടെ സീ ന്യൂസ് അവരുടെ സോഷ്യൽ മീഡിയ പേജിൽ ഇതേ പറ്റി ഒരു വാർത്ത കൊടുക്കുകയുണ്ടായി. നെതെർലാൻഡ് എന്ന യൂറോപ്യൻ രാജ്യത്തു ഈയിടെ 5G നെറ്റ്‌വർക്ക് പരീക്ഷിച്ചു എന്നും തന്മൂലം നൂറു കണക്കിന് പക്ഷികൾ ആകാശത്തു ...

Read More »