Home » General » പിണറായി വിജയൻറെ വാദം പൊളിയുന്നു; അയ്യപ്പ ഭക്തൻ മരിച്ചത് തലയിലേറ്റ മുറിവ് മൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

പിണറായി വിജയൻറെ വാദം പൊളിയുന്നു; അയ്യപ്പ ഭക്തൻ മരിച്ചത് തലയിലേറ്റ മുറിവ് മൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

ഈ വർഷം ജനുവരി  മാസം രണ്ടാം തീയതി ആണ് ബിന്ദു, കനക ദുർഗ എന്നീ രണ്ടു യുവതികൾ ശബരിമല അമ്പലത്തിൽ കയറി സുപ്രീം കോടതിയുടെ ചരിത്ര വിധി നടപ്പിക്കാക്കിയത്. പോലീസ് സംരക്ഷണത്തോടെയുള്ള യുവതികളുടെ ശബരിമല ദർശനം വ്യാപക പ്രതിഷേധങ്ങൾക്കിടയാക്കുകയും,അയ്യപ്പ ധര്മ സേവാ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനമാകമാനം വ്യാപക സമര പരിപാടികളും പ്രതിഷേധ ജാഥകളും നടക്കുകയുണ്ടായി.
പന്തളത്തു നടന്ന ഇത്തരം ഒരു പ്രതിഷേധ ജാഥയുടെ ഇടയിലാണ് പന്തളത്തു വെച്ച് അയ്യപ്പ സമിതിക്കാരുടെ ഇടയിലേക്ക് കല്ലേറ് ഉണ്ടായത്. കല്ലേറിന്റെ ബാക്കി പാത്രമായി ചന്ദ്രൻ ഉണ്ണിത്താൻ (55) നു മാരകമായി പരിക്കേൽക്കുകയും, കുറച്ചു മണിക്കൂറുകൾക്കു ശേഷം ഇദ്ദേഹം ബിലീവേഴ്‌സ് ആശുപത്രിയിൽ വെച്ച് അന്ധ്യ ശ്വാസം വലിക്കുകയും ചെയ്തു.
ചന്ദ്രൻ ഉണ്ണിത്താന്റെ മരണത്തിനു ശേഷം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒരു വാർത്ത സമ്മേളനം നടത്തുകയും, ഉണ്ണിത്താന്റെ മരണം ഹൃദയാഘാതം മൂലമാണെന്നും പറയുകയുണ്ടായി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വരുന്നതിനു മുമ്പാണ് പിണറായി വിജയൻ ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്.

പിണറായി വിജയൻറെ പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉടനെ തന്നെ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. ബിജെപി ചന്ദ്രന്റെ മരണത്തിലൂടെ പാർട്ടിക്ക് ഒരു ബലിദാനിയെ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ഇടതു പക്ഷ അനുഭാവികൾ വ്യാപകമായി പ്രചരിപ്പിക്കുകയുണ്ടായി.
എന്നാൽ ജനുവരി മൂന്നാം തീയതി ഉച്ചയോടെ വന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ വാക്കുകളെ ഖണ്ഡിക്കുന്ന കാര്യങ്ങൾ ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ചന്ദ്രൻ ഉണ്ണിത്താന്റെ തലയിൽ മാരകമായ മുറിവുകൾ ഉണ്ടെന്നും, ഇത്തരം മുറിവുകൾ ആകാം മരണകാരണം എന്നും ഫോറൻസിക് സര്ജൻ പറയുന്നതായും മലയാളത്തിലെ പ്രമുഖ ന്യൂസ് ചാനലുകൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി.

രണ്ടു ദിവസത്തിനുള്ളിൽ പുറത്തു വരുമെന്നു പ്രതീക്ഷിക്കുന്ന ചന്ദ്രൻ ഉണ്ണിത്താന്റെ വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പഠിച്ചാലേ മരണത്തിന്റെ യദാർത്ഥ കാരണങ്ങൾ അറിയാൻ കഴിയൂ.

One comment

  1. Nice answers in return of this difficulty with firm arguments and telling all on the topic of that.

Leave a Reply

Your email address will not be published. Required fields are marked *

*