Home » General » ശബരിമല ദർശനം നടത്തിയ കനക ദുർഗ സിപിഐ (എം) പ്രവർത്തക ആണോ? യാഥാർഥ്യം എന്ത്?
Sabarimala
Sabarimala Ayyappa SwamyTemple (Creative Commons)

ശബരിമല ദർശനം നടത്തിയ കനക ദുർഗ സിപിഐ (എം) പ്രവർത്തക ആണോ? യാഥാർഥ്യം എന്ത്?

Sabarimala

Sabarimala Ayyappa SwamyTemple (Creative Commons)

ജനുവരി രണ്ടാം തീയതി ആണ് ബിന്ദു, കനക ദുർഗ എന്ന രണ്ടു അമ്പതു വയസ്സിൽ താഴെയുള്ള യുവതികൾ ശബരിമല ദർശനം നടത്തിയത്. യുവതികളുടെ ശബരിമല ദർശനം കേരളത്തിൽ വ്യാപക പ്രതിഷേധങ്ങൾക്കിടയാക്കുകയും, മൂന്നാം തീയതി നടന്ന ഹർത്താലിൽ അങ്ങോളമിങ്ങോളം ആക്രമണങ്ങളും നടക്കുകയുണ്ടായി.

ഇതിനിടയിൽ ഒരു വിഭാഗം ഇടതു പക്ഷ അനുഭാവികൾ ശബരിമല കയറിയ കനക ദുർഗ ബിജെപി പ്രവർത്തക ആണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയുണ്ടായി. കേരളത്തിൽ കലാപം നടത്താനാണ് ബിജെപിയുടെ ശ്രമം എന്നും, കനക ദുർഗ ഈ അജണ്ട നടപ്പിലാക്കാനുള്ള വെറും ഒരു ഉപകരണം മാത്രമാണെന്നും ഇവർ പ്രചരിപ്പിച്ചു.
എന്താണ് ഇതിനു പിന്നിലുള്ള യാഥാർഥ്യം? യദാർത്ഥത്തിൽ, കനക ദുർഗ ഒരു ബിജെപി പ്രവർത്തക ആണോ? നമുക്ക് നോക്കാം.
ശബരിമല പ്രവേശനത്തിന് ശേഷം കനക ദുർഗയും ബിന്ദുവും ഒരു രഹസ്യ സങ്കേതത്തിൽ വെച്ച് മനോരമ ന്യൂസ് ചാനലിന് ഒരു ഇന്റർവ്യൂ കൊടുക്കുകയുണ്ടായി. ഈ ഇന്റർവ്യൂവിൽ കനക ദുർഗ തന്റെ രാഷ്ട്രീയ കാഴ്ചപാട് വ്യക്തമാക്കുകയും, താൻ യദാർത്ഥത്തിൽ ഒരു ഇടതു പക്ഷ അനുഭാവി ആണെന്നും പറഞ്ഞു.
തന്റെ കുടുംബത്തിൽ എല്ലാവരും ഇടതു പക്ഷ മൂല്യങ്ങളിൽ വിശ്വസിക്കുന്നവരാണെന്നും, തന്റെ  മനസ്സിൽ തോന്നിയത് കൊണ്ട് മാത്രമാണ് ശബരിമല ദർശനം നടത്തിയതെന്നും കനക ദുർഗ വ്യക്തമാക്കി.
ബിന്ദുവും സമാനമായ കാര്യങ്ങളാണ് ഇന്റർവ്യൂവിൽ പങ്കുവെച്ചത്. തന്റെ യൗവന കാലഘട്ടത്തിൽ തീവ്ര ഇടതു പക്ഷ സങ്കടനകളുമായി ബന്ധമുണ്ടായിരുന്നതായി ബിന്ദു സമ്മതിക്കുകയും, ഇപ്പോൾ അത്തരം ഒരു രാഷ്ട്രീയ ബന്ധങ്ങളും ഇല്ല എന്നും ബിന്ദു പറഞ്ഞു.
കനക ദുർഗക്ക് ബിജെപിയുമായി യാതൊരു ബന്ധവും ഇല്ല എന്ന് ഈ ഇന്റർവ്യൂവിൽ നിന്ന് വ്യക്തമാണ്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഇത്രയും നാൾ സംഘ പരിവാർ സങ്കടനകൾ ആയിരുന്നുന്നെങ്കിൽ, ഇപ്പോൾ ഇടതു പക്ഷ സഹയാത്രികരും ആ ജോലി ഏറ്റെടുത്തിരിക്കുന്നു. ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്തിൽ ഇത്തരം ഒരു പ്രവണത ഒരിക്കലും പ്രോത്സാഹിപ്പികാണാവുന്നതല്ല.

Leave a Reply

Your email address will not be published. Required fields are marked *

*