Home » General » യുവതി പ്രവേശനത്തിൽ മനം നൊന്താണോ ജയരാജൻ എന്ന അയ്യപ്പ ഭക്തൻ ആത്മഹത്യ ചെയ്തത്? വാസ്തവമെന്ത്?
Sabarimala
Sabarimala Ayyappa SwamyTemple (Creative Commons)

യുവതി പ്രവേശനത്തിൽ മനം നൊന്താണോ ജയരാജൻ എന്ന അയ്യപ്പ ഭക്തൻ ആത്മഹത്യ ചെയ്തത്? വാസ്തവമെന്ത്?

Sabarimala

Sabarimala Ayyappa SwamyTemple (Creative Commons)

വളരെയധികം സംഘർഷ ഭരിതമായ ഒരു മണ്ഡല മാസത്തിനാണ് അടുത്ത കുറച്ചു ദിവസത്തിനുള്ളിൽ തിരശീല വീഴുന്നത്. സുപ്രീം കോടതി വിധിയുടെ പിൻബലത്തിൽ ബിന്ദു, കനകദുർഗ എന്നീ യുവതികൾ ജനുവരി രണ്ടാം തീയതി സന്നിധാനത്തും പ്രവേശിക്കുകയും തന്മൂലം വ്യാപകമായ പ്രതിഷേധങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം അലയടിക്കുകയും ഉണ്ടായി.

ഇതിനിടയിലാണ് ഒരു പറ്റം സംഘ പരിവാർ അനുകൂലികൾ ജയരാജൻ എന്ന് പേരുള്ള ഒരു അയ്യപ്പ ഭക്തൻ ശബരിമല സ്ത്രീ പ്രവേശനത്തിൽ മനം നൊന്തു ആത്മഹത്യ ചെയ്തു എന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചതു. ജയരാജന്റെ മരണ വാർത്ത സമൂഹ മാധ്യമങ്ങളിലെ അയ്യപ്പ ഭക്തർ ഏറ്റെടുക്കുകയും, ഈ മരണത്തിനുത്തരവാദി ബിന്ദുവും കനകദുർഗയും ആണെന്നും പ്രചരിപ്പിക്കുകയുണ്ടായി.

ഈ വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെ ആൾട് ന്യൂസ് എന്ന വെബ്സൈറ്റ് അന്വേഷണം നടത്തുകയും, അവരുടെ കണ്ടെത്തലുകൾ പങ്കു വെക്കുകയും ഉണ്ടായി. മരിച്ച ജയരാജന്റെ ഗോപി പറഞ്ഞത്, ആത്മഹത്യ നടന്നത് ജനുവരി ഒന്നാം തീയതി ആണെന്നാണ്. ജനുവരി രണ്ടാം തീയ്യതി ആണ് ബിന്ദുവും കനക ദുർഗയും മാള കയറിയത്. ആയതിനാൽ തന്നെ ജയരാജന്റെ മരണത്തിനു യുവതീ പ്രവേശനവുമായി യാതൊരു ബന്ധവും ഇല്ല.

“ഈ ആത്മഹത്യക്കു ശബരിമല യുവതി പ്രവേശനവുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ല. എന്റെ ചേട്ടൻ ഒരു അയ്യപ്പ ഭക്തൻ ആയിരുന്നു എന്നത് വാസ്തവം തന്നെ. അദ്ദേഹം ഒരു വിരമിച്ച പോസ്റ്റ് മാസ്റ്റർ ആയിരുന്നു. അദ്ദേഹത്തിന് മാനസിക പ്രശ്നങ്ങളോ സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല,” ഗോപി പറഞ്ഞു.

മരിച്ച ജയരാജന്റെ മൊഴി എടുത്തതിനു ശേഷം ലോക്കൽ പോലീസ് ഇൻസ്‌പെക്ടർ പ്രമോദും മരണവും ശബരിമലയുമായുള്ള ബന്ധങ്ങൾ നിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*