Home » General » പതിനാലുകാരിയുടെ ചോദ്യ ശരങ്ങൾക്കു മുന്നിൽ രാഹുൽ ഗാന്ധി സ്തബ്ദനായോ? യാഥാർഥ്യമെന്ത്?
Rahul Gandhi addressing NRIs in Dubai. (INC photo)
Rahul Gandhi addressing NRIs in Dubai. (INC photo)

പതിനാലുകാരിയുടെ ചോദ്യ ശരങ്ങൾക്കു മുന്നിൽ രാഹുൽ ഗാന്ധി സ്തബ്ദനായോ? യാഥാർഥ്യമെന്ത്?

രാഹുൽ ഗാന്ധി ഈയിടെ നടത്തിയ ദുബായ് സന്ദർശനം അദ്ദേഹത്തിന്റെ വർധിച്ചു കൊണ്ടിരിക്കുന്ന പൊതുജന സമ്മതിയുടെ ഉദാഹരണം ആയിരുന്നു. ആയിരകണക്കിന് ജനങ്ങളാണ് രാഹുൽ ഗാന്ധിയെ ഒന്ന് കാണാൻ അറേബ്യൻ രാജ്യത്തു തടിച്ചു കൂടിയത്. എന്നാൽ, സംഘപരിവാർ അനുകൂല നിലപാടെടുക്കുന്ന സമൂഹ മാധ്യമ പേജുകൾ രാഹുൽ ഗാന്ധിക്കെതിരെ ഒരു വ്യാജ വാർത്ത പ്രസിദ്ധീകരിക്കുകയും, വ്യാപകമായി പ്രചരിപ്പിക്കുകയും ഉണ്ടായി.

രാഹുൽ ഗാന്ധിയുടെ ദുബായ് സന്ദർശനത്തിനിടയിൽ അദ്ദേഹത്തോട് ഒരു പതിനാലുകാരി പെൺകുട്ടി ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിച്ചെന്നും, ഇത് കേട്ട രാഹുൽ ഗാന്ധി സ്തബ്ധൻ ആയി നിന്നുമെന്നുമാണ് ഈ പേജുകൾ പ്രചരിപ്പിച്ചത്.

രാഹുൽ ഗാന്ധിയുടെ മതപരമായ ചായ്‌വിനെ കുറിച്ചും, കോൺഗ്രസ് ഗവണ്മെന്റ് പതിറ്റാണ്ടുകളായി ഇന്ത്യ ഭരിച്ചതിനെ പറ്റിയുമാണ് ഈ വിഡിയോയിൽ പെൺകുട്ടി ചോദിക്കുന്ന ചോദ്യങ്ങൾ. എന്നാൽ ആൾട് ന്യൂസ് എന്ന വെബ്സൈറ്റ് നടത്തിയ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത് ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ ആയിരുന്നു.

യദാർത്ഥത്തിൽ മൂന്ന് കൊല്ലം മുമ്പ് മുംബൈയിലെ സെന്റ് ജോസഫ്‌സ് സ്കൂളിൽ വെച്ച് നടന്ന ഒരു പെൺകുട്ടിയുടെ പ്രസംഗം ആണ് രാഹുൽ ഗാന്ധിയുടെ ദുബായ് സന്ദർശനത്തിൽ നടന്നു എന്ന് പറഞ്ഞു സംഘ പരിവാർ അനുകൂലികൾ വ്യാപകമായി പ്രചരിപ്പിച്ചതു.

രാഹുൽ ഗാന്ധി ദുബായിൽ നടത്തിയ പ്രസംഗത്തിൽ കാഴ്ചക്കാരുടെ ചോദ്യോത്തര വേള ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ഈ വീഡിയോ രാഹുൽ ഗാന്ധിയുടെ പൊതുജന സമ്മതി കുറക്കാനുള്ള ബിജെപി തന്ത്രം ആയി കണക്കാക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *

*