Home » General » രജനികാന്തിന്റെ പേട്ടയുടെ വ്യാജ വീഡിയോ തമിഴ് നാട് ഗവണ്മെന്റ് ബസിൽ പ്രദർശിപ്പിച്ചോ? വാസ്തവമെന്തു

രജനികാന്തിന്റെ പേട്ടയുടെ വ്യാജ വീഡിയോ തമിഴ് നാട് ഗവണ്മെന്റ് ബസിൽ പ്രദർശിപ്പിച്ചോ? വാസ്തവമെന്തു

രജനികാന്ത് നായകനായ പേട്ട എന്ന സിനിമ ലോകം മൊത്തം ഉള്ള തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇത്രയും വിജയമായ ഒരു സിനിമയുടെ വ്യാജ വീഡിയോ തമിഴ് നാടിലെ ഗവണ്മെന്റ് ബസിൽ പ്രദർശിപ്പിച്ചു എന്നാണു പുതിയതായി വരുന്ന വാർത്തകൾ.

കരൂരിൽ നിന്ന് ചെന്നൈ വരെ പോകുന്ന തമിഴ് നാട് ഗവണ്മെന്റ് എസ് ഇ ടി സി ബസിലാണ് പേട്ട പ്രദർശിപ്പിച്ചത്. സിനിമ പ്രദർശിപ്പിച്ച രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും, ഇത്രയും നിരുത്തരവാദപരമായ പ്രവർത്തി ചെയ്ത ബസ് ജീവനക്കാർക്കെതിരേ വലിയ തോതിൽ പ്രതിഷേധവും ഉണ്ടായി.

എന്താണ് ഇതിനു പിന്നിലുള്ള യാഥാർഥ്യം? യഥാർത്ഥത്തിൽ പേട്ട തമിഴ് നാട് ഗവണ്മെന്റ് ബസിൽ പ്രദർശിപ്പിച്ചോ?

തമിഴ് നടൻ വിശാൽ പറഞ്ഞത് ഇത്തരം ഒരു സ്ക്രീനിംഗ് നടന്നു എന്നാണു. വിശാലിന്റെ വാക്കുകൾ വിശ്വസിക്കാമെങ്കിൽ തികച്ചും ദൗർഭാഗ്യകരമായ കാര്യങ്ങൾ ബസ് ജീവനക്കാരുടെ അനാസ്ഥ മൂലം സംഭവിച്ചു. വിഷയത്തെ കുറിച്ച് കൂടുതൽ പടിക്കുകയാണെന്നും, വ്യാജ വീഡിയോ പ്രചരിപ്പുക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കും എന്നും വിശാൽ ട്വിറ്ററിൽ കുറിച്ചു.

കാർത്തിക് സുബ്ബരാജ് ആണ് പേട്ടയുടെ സംവിധായകൻ. രജനികാന്തിന്റെ കൂടാതെ വിജയ് സേതുപതിയും, നവാസുദിൻ സിദിഖിയും മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

*