Home » General » സംഘപരിവാർ നരഭോജിത്വം: മാധ്യമ പ്രവർത്തക സുനിത ദേവദാസിന്റെ വ്യാജ അശ്ലീല ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നു

സംഘപരിവാർ നരഭോജിത്വം: മാധ്യമ പ്രവർത്തക സുനിത ദേവദാസിന്റെ വ്യാജ അശ്ലീല ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നു

Facebook

തീവ്ര സംഘപരിവാർ ചിന്തകളെ എന്നും സമൂഹ മാധ്യമങ്ങളിലൂടെ നിശിതമായി വിമർശിക്കാറുള്ള മാധ്യമ പ്രവർത്തക ആണ് സുനിത ദേവദാസ്. കാനഡയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള സുനിത തന്റെ ഫേസ്ബുക് പേജിലൂടെ പലപ്പോഴും സംഘപരിവാർ വിരുദ്ധ നിലപാടെടുത്തിട്ടുള്ള ആളാണ്. ഇക്കഴിഞ്ഞ ശബരിമല വിഷയത്തിലും സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാടാണ് സുനിത എടുത്തിരുന്നത്.

സുനിതയുടെ സ്ഥൈര്യത്തിനെതിരെയുള്ള പ്രതികാരമെന്നോണം ആണ് കഴിഞ്ഞ രണ്ടു ദിവസം ആയി സുനിതയുടെതെന്ന പേരിൽ അർദ്ധ നഗ്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. തന്റെ കാമുകനുമായുള്ള വീഡിയോ ചാറ്റിൽ സുനിത ദേവദാസ് നഗ്നത പ്രദർശിക്കപ്പിച്ചു എന്നാണു ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർ ആരോപിക്കുന്നത്.

ന്യൂസ് ട്രൂത് എന്ന ഓൺലൈൻ മാധ്യമ സ്ഥാപനത്തിന്റെ വ്യാജ ലോഗോ ഉപയോഗിച്ച് ഫോട്ടോഷോപ്പ് ചെയ്താണ് ഈ ചിത്രങ്ങൾ ഇപ്പോൾ പ്രചരിക്കുന്നത്.

ചിത്രങ്ങൾ വൈറൽ ആയതോടെ സുനിത ദേവദാസ് തന്നെ മുന്നോട്ടു വന്ന് ഈ ചിത്രങ്ങൾ വ്യാജം ആണ് എന്ന് ഉറപ്പു പറഞ്ഞു. തന്റെ ശരീരം ഇങ്ങനെ അല്ല എന്നും, തന്റെ നിലപാടുകൾക്കു നേരെയുള്ള പ്രതികാരം ആണിതെന്നും സുനിത പറഞ്ഞു. ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ എടുക്കുമെന്നും സുനിത ദേവദാസ് അറിയിച്ചു.

“സംഘികളെ, ഇപ്പോൾ നിങ്ങൾ പ്രചരിപ്പിക്കുന്ന ഫോട്ടോക്ക് എന്റെ ശരീരവുമായി ഒരു സാമ്യവുമില്ല .. ഫോട്ടോഷോപ്പ് അത്ര ശരിയായില്ല. നിങ്ങൾ ഇനിയും ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി,” സുനിത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

*