Home » General » തമിഴ് സൂപ്പർ താരം അജിത് കുമാറിന്റെ രാഷ്ട്രീയ പ്രവേശന വാർത്ത വാസ്തവമാണോ?

തമിഴ് സൂപ്പർ താരം അജിത് കുമാറിന്റെ രാഷ്ട്രീയ പ്രവേശന വാർത്ത വാസ്തവമാണോ?

തമിഴ് സൂപ്പർ താരം അജിത് കുമാറിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാർത്തകൾ കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയുണ്ടായി. തല അജിത് അടുത്ത ലോക് സഭ എലെക്ഷനിൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിറങ്ങുമെന്നായിരുന്നു സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്.

അജിത് കുമാറിന്റെ കുറച്ചു ഫാൻസ്‌ ബിജെപിയിൽ ചേർന്നതാണ്, ഉടനെ തന്നെ അജിത്തും ബിജെപി പാളയത്തിൽ എത്തുമെന്നും ആയിരുന്നു വാർത്തകൾ. കുറച്ചു ദിവസങ്ങൾക്കു മുമ്പ് തമിഴ് നാട് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ആയ തമിളിസൈ സൗന്ദരരാജൻ അജിത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് സൂചനകൾ നൽകിയിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങൾ തമിഴ് നാട്ടിൽ ഉൽഘോഷിക്കാൻ അജിത്തിന്റെ അദ്ദേഹം ക്ഷണിച്ചിരുന്നു.

ഇതിനിടയിലാണ് തമിഴ് നാടിലെ മറ്റു സൂപ്പർസ്റ്റാറുകളായ രജനികാന്തും കമൽ ഹാസനും പരസ്യമായി രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചനകൾ നൽകിയത്.

എന്നാൽ ജനുവരി 22നു അജിത് കുമാർ ഒരു പത്ര കുറിപ്പിറക്കുകയും, തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപെട്ടു നടക്കുന്ന പ്രചാരണങ്ങൾക്ക് വ്യക്തത വരുത്തുകയും ചെയ്തു.

“വോട്ട് ചെയ്യുക എന്നതിനപ്പുറം എനിക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവും ഇല്ല. എന്റെ ഫാൻസ്‌ അസോസിയേഷൻ വരെ ഞാൻ പിരിച്ചു വിട്ടത്, ഇത്തരം ഒരു രാഷ്ട്രീയ ചായ്‌വ് എന്റെ മേൽ ആരോപിക്കാതിരിക്കാൻ വേണ്ടിയാണ്,” അജിത് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

*