Home » General » പോളിയോ വാക്‌സിന് ഇന്ത്യയിൽ ദൗർലഭ്യമുണ്ടോ? വാസ്തവമെന്ത്?

പോളിയോ വാക്‌സിന് ഇന്ത്യയിൽ ദൗർലഭ്യമുണ്ടോ? വാസ്തവമെന്ത്?

ഈ വർഷം ഫെബ്രുവരി 3നു ആണ് കേന്ദ്ര ആരോഗ്യവകുപ്പിന്റെ രാജ്യവ്യാപകമായുള്ള പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം നടത്താൻ തീരുമാനിച്ചിട്ടുള്ളത്. എന്നാൽ രാജ്യത്തു പോളിയോ വാക്‌സിന് വൻതോതിൽ ദൗർലഭ്യം ഉണ്ടെന്നും, അതിനാൽ തന്നെ ഈ വർഷത്തെ ഇമ്മ്യൂണൈസേഷൻ ശരിയായി നടത്താൻ കഴിയില്ല എന്നും പ്രതിപക്ഷ കക്ഷി ആയ കോൺഗ്രസ് ഉൾപ്പടെ ആരോപിച്ചു.

ദി പ്രിന്റ് മുതലായ ഓൺലൈൻ മാധ്യമ സ്ഥാപനങ്ങളും പോളിയോ വാക്‌സിന്റെ ദൗർലഭ്യത്തെ കുറിച്ച് വാർത്തകൾ കൊടുക്കുകയും, അത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും ഉണ്ടായി.

മേല്കൊടുത്തിരിക്കുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെ, കേന്ദ്ര സർക്കാർ തന്നെ ഈ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തി. രാജ്യത്തു പോളിയോ വാക്‌സിന് യാതൊരു ക്ഷാമവും ഇല്ലെന്നും, നേരത്തെ തീരുമാനിച്ചത് പോലെ ഫെബ്രുവരി 3നു ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം നടക്കും എന്നും കേന്ദ്രം അറിയിച്ചു.

ഈ വർഷം 18 കോടിയിലധികം കുട്ടികൾക്കാണ് പോളിയോ വാക്‌സിൻ കൊടുക്കാൻ കേന്ദ്ര സർക്കാരിന്റെ തീരുമാനം. 2014ൽ ആണ് ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചത്. എന്നാൽ ലോക ആരോഗ്യ സങ്കടനയുടെ നിർദേശ പ്രകാരം ഇപ്പോഴും എല്ലാ കൊല്ലവും രാജ്യത്തു ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം നടക്കുന്നുണ്ട്. എട്ടു കൊല്ലം മുമ്പാണ് ഇന്ത്യയിൽ അവസാനം ആയി ഒരു പോളിയോ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

*