Home » General » പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഹെലിപാഡ് ഒരുക്കാൻ ഒഡിഷയിൽ ആയിരം മരങ്ങൾ മുറിച്ചു മാറ്റിയോ? യാഥാർഥ്യമെന്ത്?
Wikimedia Commons

പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഹെലിപാഡ് ഒരുക്കാൻ ഒഡിഷയിൽ ആയിരം മരങ്ങൾ മുറിച്ചു മാറ്റിയോ? യാഥാർഥ്യമെന്ത്?

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഒഡിഷ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള ഹെലിപാഡ് നിർമാണത്തിന് വേണ്ടി ആയിരകണക്കിന് മരങ്ങൾ മുറിച്ചു മാറ്റി എന്നതായിരുന്നു സമൂഹ മാധ്യമങ്ങളിൽ ഈയിടെ പ്രചരിച്ച വളരെ ചൂടുള്ള വാർത്ത.

എ ബി പി ന്യൂസ് എന്ന മാധ്യമ സ്ഥാപനം ആണ് ഈ വാർത്ത ആദ്ധ്യമായി പുറത്തു വിട്ടത്. ഉടനെ തന്നെ വാർത്ത വൈറൽ ആവുകയും ആയിരകണക്കിന് ആളുകൾ ഈ വാർത്ത വ്യാപകമായി ഷെയർ ചെയ്യുകയും ചെയ്തു. പ്രധാന മന്ത്രി നരേന്ദ്ര മോഡി തന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി പ്രകൃതിയെയും ബലിയാടാക്കുകയാണെന്നു ഇവർ വാദിച്ചു.

എന്താണ് ഇതിനു പിന്നിലുള്ള യാഥാർഥ്യം? മോദിയുടെ ഹെലിപാഡിന് വേണ്ടി ആയിരം മരങ്ങൾ മുറിച്ചു മാറ്റിയോ? നമുക്ക് നോക്കാം.

വിവാദമായ വാർത്ത വിരൽ ആയതോടെ നോർത്ത് ഈസ്റ്റ് റയിൽവെയുടെ സ്പോക്സ് പേഴ്സൺ ഇതിൽ ഈയിടെ ഒരു വിശദീകരണം നൽകുകയുണ്ടായി. ഒരു ഹെലിപാഡ് നിർമിക്കാൻ ആയിരം മരങ്ങൾ മുറിക്കേണ്ട കാര്യമില്ലെന്നും, അങ്ങേയറ്റത്ത് ഒരു പത്തു മരങ്ങൾ മുറിക്കുന്നതിലൂടെ തന്നെ ഹെലിപാഡ് നിർമ്മിക്കാൻ കഴിയുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

സംഭവം നടന്ന സ്ഥലത്തിലെ വീഡിയോ പരിശോധിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, അവിടെ മരങ്ങൾ ഒന്നും ഇല്ലാത്ത തരിശു ഭൂമി ആണെന്നാണ്. യദാർത്ഥത്തിൽ ഹെലിപാഡിന് വേണ്ടി ചുറ്റുമുള്ള സ്ഥലത്തിലെ കുറ്റി ചെടികൾ മുറിച്ചു മാറ്റി വൃത്തിയാക്കുക മാത്രമാണ് അധികാരികൾ ചെയ്തത്.

ഞങ്ങൾ ഗൂഗിൾ മാപ് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത് മേല്പറഞ്ഞ സ്ഥലത്തു കഴിഞ്ഞ കൊല്ലം അധികം മരങ്ങൾ ഒന്നും ഇല്ല എന്നാണു.

CURRENT MAP:

മുകളിൽ അടയാളപ്പെടുത്തിരിക്കുന്ന വെളുത്ത കുത്തിലാണ് ഇപ്പോൾ ഹെലിപാഡ് നിർമിച്ചിരിക്കുന്നത്.

ഈ വർഷത്തിലെ ചിത്രങ്ങളിലും മേല്പറഞ്ഞ സ്ഥലം പഴയതു പോലെ തന്നെയാണ് കാണാൻ കഴിഞ്ഞത്. വൃത്താകൃതിയിൽ അടയാളപ്പെടുത്തിയിരിക്കുന്നതാണ് ഹെലിപാഡിന് വേണ്ടി മരങ്ങൾ മുറിച്ചു മാറ്റപ്പെട്ടു എന്ന് പറയുന്ന സ്ഥലം.

ഗൂഗിൾ മാപ്പിനെ വിശ്വസിക്കാമെങ്കിൽ 1000 മരങ്ങൾ മുറിച്ചു മാറ്റപ്പെട്ടു എന്ന ഈ വാർത്ത ഊതിവീർപ്പിച്ചതാണെന്നു ഉറപ്പിച്ചും പറയാൻ കഴിയും.കഴിയും.

MAP BEFORE:

(പുതിയ വിവരങ്ങൾ അനുസരിച്ചു വാർത്ത പുനഃക്രമീകരിച്ചിട്ടുണ്ട്]

 

Leave a Reply

Your email address will not be published. Required fields are marked *

*