Home » General » സുരേഷ് ഗോപിയുടെ ലേലം 2 ഇൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നുണ്ടോ? വാസ്തവമെന്ത്?

സുരേഷ് ഗോപിയുടെ ലേലം 2 ഇൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നുണ്ടോ? വാസ്തവമെന്ത്?

ബിജെപി എംപി ആയ സുരേഷ് ഗോപി കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി സിനിമ മേഖലയിൽ സജീവമല്ല. എന്നാൽ താരം ഒരു ശക്തമായ തിരിച്ചു വരവിനു തയ്യാറെടുക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം. കഴിഞ്ഞ കൊല്ലം രഞ്ജി പണിക്കർ പ്രഖ്യാപിച്ച ‘ലേലം 2’ എന്ന സിനിമയുടെ ഷൂട്ടിംഗ് ഉടനെ തന്നെ തുടങ്ങും എന്നാണു സുരേഷ് ഗോപിയുടെ അടുത്ത വൃത്തങ്ങളിൽ നിന്നറിയാൻ കഴിഞ്ഞത്.

രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ ആയിരിക്കും ഈ മെഗാ ബഡ്ജറ്റ് മൂവി സംവിധാനം ചെയ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ വൈറൽ ആയതോടെ ചില ഓൺലൈൻ മാധ്യമ സ്ഥാപനങ്ങൾ മമ്മൂട്ടിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നതായി റിപ്പോർട്ട് ചെയ്തു.

ഈ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പ്രകാരം ജോസഫ് അലക്സ് IAS എന്ന കഥാപാത്രമായി ആയിരിക്കും മമ്മൂട്ടി ചിത്രത്തിൽ എത്തുക. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ആയ ദി കിംഗ് എന്ന സിനിമയിലെ കളക്ടർ കഥാപാത്രം ആണ് ജോസഫ് അലക്സ് IAS.

എന്താണ് ഇതിനു പിന്നിലുള്ള യാഥാർഥ്യം? സത്യത്തിൽ മമ്മൂട്ടി ലേലം 2ഇൽ അഭിനയിക്കുന്നുണ്ടോ?

സുരേഷ് ഗോപിയോ മമ്മൂട്ടിയോ, മറ്റു സാങ്കേതിക പ്രവർത്തകരോ ഈ വിഷയത്തെ പറ്റി ഇത് വരെ പ്രതികരിച്ചിട്ടില്ല. യദാർത്ഥത്തിൽ ലോക് സഭ എലെക്ഷൻ വരുന്നത് കാരണം സുരേഷ് ഗോപി വരും മാസങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഴുകാനാണ് സാധ്യത. ആയതിനാൽ തന്നെ, സുരേഷ് ഗോപി അടുത്ത കാലത്തു ലേലം 2 ഷൂട്ടിംഗ് തുടങ്ങും എന്ന് കരുതാൻ വയ്യ.

ഇനി ഷൂട്ടിംഗ് തുടങ്ങിയാൽ തന്നെ, അത് 2020ഇത് ആകാനാണ് സാധ്യത. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഒരു പക്ഷെ രഞ്ജി പണിക്കരുമായുള്ള സൗഹൃദത്തെ തുടർന്ന് മമ്മൂട്ടി ഈ സിനിമയിൽ അഭിനയിക്കാനുള്ള സാധ്യത തള്ളി കളയാൻ കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *

*