Home » Politics

Politics

പോളിയോ വാക്‌സിന് ഇന്ത്യയിൽ ദൗർലഭ്യമുണ്ടോ? വാസ്തവമെന്ത്?

ഈ വർഷം ഫെബ്രുവരി 3നു ആണ് കേന്ദ്ര ആരോഗ്യവകുപ്പിന്റെ രാജ്യവ്യാപകമായുള്ള പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം നടത്താൻ തീരുമാനിച്ചിട്ടുള്ളത്. എന്നാൽ രാജ്യത്തു പോളിയോ വാക്‌സിന് വൻതോതിൽ ദൗർലഭ്യം ഉണ്ടെന്നും, അതിനാൽ തന്നെ ഈ വർഷത്തെ ഇമ്മ്യൂണൈസേഷൻ ശരിയായി നടത്താൻ കഴിയില്ല എന്നും പ്രതിപക്ഷ കക്ഷി ആയ കോൺഗ്രസ് ഉൾപ്പടെ ആരോപിച്ചു. ദി പ്രിന്റ് മുതലായ ഓൺലൈൻ മാധ്യമ സ്ഥാപനങ്ങളും പോളിയോ വാക്‌സിന്റെ ദൗർലഭ്യത്തെ കുറിച്ച് വാർത്തകൾ കൊടുക്കുകയും, അത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും ഉണ്ടായി. Modi Govt has postponed indefinitely the polio ...

Read More »

സംഘപരിവാർ നരഭോജിത്വം: മാധ്യമ പ്രവർത്തക സുനിത ദേവദാസിന്റെ വ്യാജ അശ്ലീല ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നു

തീവ്ര സംഘപരിവാർ ചിന്തകളെ എന്നും സമൂഹ മാധ്യമങ്ങളിലൂടെ നിശിതമായി വിമർശിക്കാറുള്ള മാധ്യമ പ്രവർത്തക ആണ് സുനിത ദേവദാസ്. കാനഡയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള സുനിത തന്റെ ഫേസ്ബുക് പേജിലൂടെ പലപ്പോഴും സംഘപരിവാർ വിരുദ്ധ നിലപാടെടുത്തിട്ടുള്ള ആളാണ്. ഇക്കഴിഞ്ഞ ശബരിമല വിഷയത്തിലും സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാടാണ് സുനിത എടുത്തിരുന്നത്. സുനിതയുടെ സ്ഥൈര്യത്തിനെതിരെയുള്ള പ്രതികാരമെന്നോണം ആണ് കഴിഞ്ഞ രണ്ടു ദിവസം ആയി സുനിതയുടെതെന്ന പേരിൽ അർദ്ധ നഗ്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. തന്റെ കാമുകനുമായുള്ള വീഡിയോ ചാറ്റിൽ സുനിത ദേവദാസ് നഗ്നത പ്രദർശിക്കപ്പിച്ചു എന്നാണു ഈ ...

Read More »

പതിനാലുകാരിയുടെ ചോദ്യ ശരങ്ങൾക്കു മുന്നിൽ രാഹുൽ ഗാന്ധി സ്തബ്ദനായോ? യാഥാർഥ്യമെന്ത്?

Rahul Gandhi addressing NRIs in Dubai. (INC photo)

രാഹുൽ ഗാന്ധി ഈയിടെ നടത്തിയ ദുബായ് സന്ദർശനം അദ്ദേഹത്തിന്റെ വർധിച്ചു കൊണ്ടിരിക്കുന്ന പൊതുജന സമ്മതിയുടെ ഉദാഹരണം ആയിരുന്നു. ആയിരകണക്കിന് ജനങ്ങളാണ് രാഹുൽ ഗാന്ധിയെ ഒന്ന് കാണാൻ അറേബ്യൻ രാജ്യത്തു തടിച്ചു കൂടിയത്. എന്നാൽ, സംഘപരിവാർ അനുകൂല നിലപാടെടുക്കുന്ന സമൂഹ മാധ്യമ പേജുകൾ രാഹുൽ ഗാന്ധിക്കെതിരെ ഒരു വ്യാജ വാർത്ത പ്രസിദ്ധീകരിക്കുകയും, വ്യാപകമായി പ്രചരിപ്പിക്കുകയും ഉണ്ടായി. രാഹുൽ ഗാന്ധിയുടെ ദുബായ് സന്ദർശനത്തിനിടയിൽ അദ്ദേഹത്തോട് ഒരു പതിനാലുകാരി പെൺകുട്ടി ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിച്ചെന്നും, ഇത് കേട്ട രാഹുൽ ഗാന്ധി സ്തബ്ധൻ ആയി നിന്നുമെന്നുമാണ് ഈ പേജുകൾ ...

Read More »

ശബരിമല ദർശനം നടത്തിയ കനക ദുർഗ സിപിഐ (എം) പ്രവർത്തക ആണോ? യാഥാർഥ്യം എന്ത്?

Sabarimala

ജനുവരി രണ്ടാം തീയതി ആണ് ബിന്ദു, കനക ദുർഗ എന്ന രണ്ടു അമ്പതു വയസ്സിൽ താഴെയുള്ള യുവതികൾ ശബരിമല ദർശനം നടത്തിയത്. യുവതികളുടെ ശബരിമല ദർശനം കേരളത്തിൽ വ്യാപക പ്രതിഷേധങ്ങൾക്കിടയാക്കുകയും, മൂന്നാം തീയതി നടന്ന ഹർത്താലിൽ അങ്ങോളമിങ്ങോളം ആക്രമണങ്ങളും നടക്കുകയുണ്ടായി. ഇതിനിടയിൽ ഒരു വിഭാഗം ഇടതു പക്ഷ അനുഭാവികൾ ശബരിമല കയറിയ കനക ദുർഗ ബിജെപി പ്രവർത്തക ആണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയുണ്ടായി. കേരളത്തിൽ കലാപം നടത്താനാണ് ബിജെപിയുടെ ശ്രമം എന്നും, കനക ദുർഗ ഈ അജണ്ട നടപ്പിലാക്കാനുള്ള വെറും ഒരു ഉപകരണം മാത്രമാണെന്നും ഇവർ ...

Read More »

പിണറായി വിജയൻറെ വാദം പൊളിയുന്നു; അയ്യപ്പ ഭക്തൻ മരിച്ചത് തലയിലേറ്റ മുറിവ് മൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

ഈ വർഷം ജനുവരി  മാസം രണ്ടാം തീയതി ആണ് ബിന്ദു, കനക ദുർഗ എന്നീ രണ്ടു യുവതികൾ ശബരിമല അമ്പലത്തിൽ കയറി സുപ്രീം കോടതിയുടെ ചരിത്ര വിധി നടപ്പിക്കാക്കിയത്. പോലീസ് സംരക്ഷണത്തോടെയുള്ള യുവതികളുടെ ശബരിമല ദർശനം വ്യാപക പ്രതിഷേധങ്ങൾക്കിടയാക്കുകയും,അയ്യപ്പ ധര്മ സേവാ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനമാകമാനം വ്യാപക സമര പരിപാടികളും പ്രതിഷേധ ജാഥകളും നടക്കുകയുണ്ടായി. പന്തളത്തു നടന്ന ഇത്തരം ഒരു പ്രതിഷേധ ജാഥയുടെ ഇടയിലാണ് പന്തളത്തു വെച്ച് അയ്യപ്പ സമിതിക്കാരുടെ ഇടയിലേക്ക് കല്ലേറ് ഉണ്ടായത്. കല്ലേറിന്റെ ബാക്കി പാത്രമായി ചന്ദ്രൻ ഉണ്ണിത്താൻ (55) നു ...

Read More »

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ രണ്ടാമത്തെ രാഷ്ട്രീയ പാർട്ടി ആണോ? വാസ്തവമെന്ത്?

കഴിഞ്ഞ തിങ്കളാഴ്ച കേന്ദ്ര മന്ത്രി ആയ ഗിരിരാജ് സിംഗ് വളരെ ഗുരുതരമായ ഒരു ആരോപണം തന്റെ ട്വിറ്റർ പേജിലൂടെ പങ്കു വെച്ച്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ രണ്ടാമത്തെ രാഷ്ട്രീയ പ്രസ്ഥാനം ആണെന്നായിരുന്നു ഗിരിരാജ് സിങിന്റെ ആരോപണം. “രാഹുൽ ഗാന്ധി നയിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ രണ്ടാമത്തെ രാഷ്ട്രീയ പാർട്ടി ആയിരിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ അഴിമതി പാർട്ടിക്ക് ഞാൻ എന്റെ അഭിനന്ദനങൾ അറിയിക്കുന്നു. നിങ്ങൾ ഇന്ത്യ മഹാരാജ്യത്തിനു ഒരു നാണക്കേടാണ്,” ഗിരിരാജ് സിംഗ് ട്വിറ്ററിൽ ...

Read More »

മധ്യ പ്രദേശ് തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകളിൽ ബിജെപി ഒരു വോട്ടിനാണോ തോറ്റത്? വാസ്തവമെന്ത്?

Wikimedia Commons

മധ്യ പ്രദേശ് തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകളിൽ ബിജെപി ഒരു വോട്ടിനാണ് തോറ്റതെന്നു ഈയിടെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയുണ്ടായി. ഈ രണ്ടു സീറ്റിനു പുറമെ ആറു സീറ്റുകളിൽ പത്തു വോട്ടുകൾക്ക് താഴെയും, മുപ്പതു സീറ്റുകളിൽ മുന്നൂറു വോട്ടിനു താഴെയും മാത്രമാണ് കോൺഗ്രസിന് ലഭിച്ച ഭൂരിപക്ഷം എന്ന് ഈ ബിജെപി അനുകൂലികൾ പ്രചരിപ്പിച്ചു. ●Bjp lost 34 seats in MP by a margin of 300 or less ●6 seats with a margin of 10 or less ●And ...

Read More »

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള റാലിയിൽ മുസ്ലിം സങ്കടനകൾ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തിയോ?

രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിച്ചതിനു കുറച്ചു മണിക്കൂറുകൾക്കു ശേഷം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഒരു വീഡിയോ പ്രചരിക്കുകയുണ്ടായി. മുസ്ലിം സങ്കടനകൾ നടത്തിയ ഈ റാലിയിൽ വ്യാപകമായി പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തി എന്നതായിരുന്നു വീഡിയോ പ്രചരിപ്പിച്ചവരുടെ വാദം. കോൺഗ്രസ് ഇലെക്ഷനിൽ ജയിച്ച ധൈര്യത്തിൽ ആണ് ഈ മുസ്ലിം സങ്കടനകൾ ഇന്ത്യൻ മണ്ണിൽ ഇത്തരം ഒരു റാലി നടത്തിയതെന്നും ഇവർ ആരോപിച്ചു. ഇത്തരത്തിൽ ഒരു വീഡിയോ ഈയിടെ ഫേസ്ബുക് പേജ് ആയ ‘പൊളിറ്റിക്സ് സോളിറ്റിക്‌സ്’ ഷെയർ ചെയ്യുകയുണ്ടായി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ...

Read More »

പ്രധാന മന്ത്രി നരേന്ദ്ര മോഡി സോണിയ ഗാന്ധിയെ കോൺഗ്രസിന്റെ വിധവ എന്ന് വിളിച്ചോ? സത്യമെന്ത്?

Wikimedia Commons

ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി സോണിയ ഗാന്ധിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിധവ എന്ന് വിളിച്ചു എന്നതാണ് ഈയിടെ സമൂഹ മാധ്യമങ്ങളിൽ കാണുന്ന വ്യാപക പ്രചാരണം. കോൺഗ്രസ് വക്താവ് സഞ്ജയ് ജാ ഇത്തരം ഒരു ട്വീറ്റ് ഷെയർ ചെയ്യുകയും, ആർ എസ് എസ് മലിനമായ ഒരു സംസ്കാരം ആണ് മുന്നോട്ടു വെക്കുന്നത് എന്നും ആരോപിക്കുകയുണ്ടായി. ഇത്തരം പ്രസ്താവനകളിലൂടെ നരേന്ദ്ര മോദിയുടെ വൃത്തികെട്ട മാനസിക നിലയാണ് പുറത്തു വന്നത് എന്നും സഞ്ജയ് ജാ പറഞ്ഞു. Disgusting. https://t.co/bMl51MKlBQ — Sanjay Jha (@JhaSanjay) December ...

Read More »

താൻ ദൈവം ആണെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന യാഥാർഥ്യമാണോ?

ഏതാനും നാളുകൾക്കു മുമ്പ്, അമേത്തി റായ് ബറേലി കി കഹാനി എന്ന ഫേസ്ബുക് പേജ് യോഗി ആദിത്യനാഥിന്റെ ഒരു ഇന്റർവ്യൂ വീഡിയോ അപ്‌ലോഡ് ചെയ്യുകയുണ്ടായി. ഈ വിഡിയോയിൽ യോഗി ആദിത്യനാഥ് താൻ ദൈവമാണെന്ന് സ്വയം പ്രഖ്യാപിക്കുന്നതായാണ് കാണാൻ കഴിഞ്ഞത്. ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്തിട്ടുള്ള ഈ വീഡിയോ ഉടനെ തന്നെ വൈറൽ ആവുകയും, ഇന്നേ ദിവസം വരെ ഈ ക്ലിപ്പ് 96,000 കാഴ്ചകളും , 5,878 ഷെയറുകളും നേടുകയുണ്ടായി. വീഡിയോ വൈറൽ ആയതോടെ പലരും ഉത്തർ പ്രദേശ് മുഖ്യമന്ത്രിയെ ട്രോളിൽ കുളിപ്പിക്കുവാൻ തുടങ്ങി. യോഗി ...

Read More »