ശബരിമലയിൽ പ്രവേശിച്ചാൽ സ്ത്രീകൾക്കു ജനിതകമാറ്റം ഉണ്ടാവുമോ? യാഥാർഥ്യം എന്ത്?

Sabarimala

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഉത്തരവിനു തൊട്ടു പുറകെ, വിധിയെ നിശിതമായി വിമർശിച്ചു ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗ പ്രവേശ൦ ചെയ്യുകയുണ്ടായി. ശബരിമലയിലെ സന്നിധാനത്തു സ്ത്രീകൾ പ്രവേശിച്ചാൽ അവർക്കു ജനിതക മാറ്റങ്ങൾ ഉണ്ടാവുമെന്നും, തന്മൂലം അവർക്കുണ്ടാവുന്ന കുഞ്ഞുങ്ങൾക്ക് വൈകല്യങ്ങൾ ഉണ്ടാവും എന്നുമായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ വാദങ്ങൾ. ഇതുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യൻ സ്വാമി ചെയ്ത ട്വീറ്റുകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും, ബിജെപി സഹയാത്രികൾ ഈ പോസ്റ്റുകൾ വലിയ തോതിൽ പ്രചരിപ്പിക്കുകയും ചെയ്തു. എന്താണ് ഇതിനു പിന്നിലുള്ള യാഥാർഥ്യം? ഋതുമദികളായ സ്ത്രീകൾ ശബരിമലയിൽ ...

Read More »

ബുദ്ധമതത്തെക്കാൾ പുരാതനം ആണ് ജൈനമതം എന്ന് പിസി ജോർജ്, എന്താണ് വാസ്തവം?

PC George

ചടുലമായ വാചക കസർത്തുകൾ കൊണ്ട് രാഷ്ട്രീയ എതിരാളികളെ കീഴ്പ്പെടുത്താൻ പ്രത്യേക പാടവം ഉള്ള ആളാണ് കേരളത്തിലെ ജനപക്ഷം എം എൽ എ പി സി ജോർജ്. ഈയിടെ ജനം ടീവിയിൽ ശബരിമല വിഷയവും ആയി ബന്ധപ്പെട്ട ഒരു ചർച്ചയിൽ ജൈനമതം ബുദ്ധമതത്തേക്കാൾ പുരാതന ആണ് ജോർജ് പറയുകയുണ്ടായി. ഈ രണ്ടു മതങ്ങളെക്കാൾ ആധുനികം ആണ് ഹിന്ദു മതം എന്നും, ഹിന്ദു മതം യദാർത്ഥത്തിൽ ഒരു സംസ്കാരം ആണെന്നും, ഈ മതത്തിൽ ഉള്ള സ്വാതന്ത്ര്യം മറ്റൊരു മതത്തിലും ഇല്ല എന്നും ജോർജ് പറഞ്ഞു. എന്താണ് ഇതിനു ...

Read More »

ശബരിമലയിൽ പോലീസ് ഭക്തർക്ക് 6 മണിക്കൂറിനുള്ളിൽ തിരിച്ചിറങ്ങാനുള്ള നോട്ടീസ് വിതരണം ചെയ്തോ? യാഥാർഥ്യം എന്ത്?

Sabarimala

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ശബരിമല വിഷയം അതിന്റെ മൂർദ്ധന്യത്തിൽ കഴിഞ്ഞ കുറച്ചു നാളുകൾ ആയി കേരളം രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുകയാണ്.പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ സർക്കാർ ശബരിമലയിലെ ആചാരം ലംഘിക്കുന്നതിനായി സന്നിധാനത്തെത്തുന്ന ഭക്തരെ വേട്ടയാടുന്നു എന്നാണു പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്സും ഒരു MLA മാത്രം നിയമസഭയിൽ ഉള്ള ബിജെപിയും ആരോപിക്കുന്നത്. ഇതിനിടയിൽ ശബരിമലയിൽ പോലീസ് ചില ഭക്തർക്ക് കൊടുത്ത നോട്ടീസ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയുണ്ടായി. സന്നിധാനത്തെത്തുന്ന ഭക്തർ ആറു മണിക്കൂറിനുള്ളിൽ തിരിച്ചിറങ്ങണം എന്നാണു നോട്ടീസിൽ പറഞ്ഞിരിക്കുന്ന ഒരു പ്രധാന കാര്യം. ഈ നോട്ടീസ് ...

Read More »

ശശികല ടീച്ചർ 50 വയസ്സിനു മുമ്പ് ശബരിമല ദർശനം നടത്തിയോ? വാസ്തവമെന്ത്?

ശശികല ടീച്ചറുടെ പ്രായം സംബന്ധിച്ച വിവാദം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്നു കേൾക്കുന്നത്. ബിജെപി നേതാവായ ശശികലക്കു 50 വയസ്സായെന്നും, ശബരിമല ദർശനം നടത്തിയതിലൂടെ ശശികല ആചാരം ലംഘിച്ചു എന്നും ഇടതു പക്ഷ സഹയാത്രികർ ആരോപിക്കുന്നു. ഇതിനു പിന്നിലുള്ള വാസ്തവം എന്താണ്? ശശികല ടീച്ചർ 50 വയസ്സിനു മുമ്പാണോ സന്നിധാനത്തെത്തിയത്? സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഒരു ചിത്രം ശശികല ടീച്ചറുടെ പാൻ കാർഡാണ്. ആ പാൻ കാർഡിൽ ശശികല ടീച്ചറുടെ ജനന തീയതി ആയി കാണിക്കുന്നത് മെയ് 23, 1968 ആണ്. ...

Read More »

കേരള പോലീസ് വെള്ളം ഒഴിച്ച് നടപ്പന്തലും സന്നിധാനവും ചെളി കുളമാക്കിയോ? എന്താണ് വാസ്തവം?

Sabarimala

ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പുതിയ മാനം കൈവരിച്ചിരിക്കുകയാണ്. ഞായാറാഴ്ച രാത്രി നടപ്പന്തലിൽ വെച്ച് നാമജപ പ്രാർത്ഥന നടത്തിയ ഭക്തരെ അറസ്റ്റ് ചെയ്തതോടെ പ്രശ്നം സാധാരണ ജനങ്ങളുടെ ഇടയിൽ കൂടി ആളികത്താൻ തുടങ്ങിയിരിക്കുകയാണ്. ഇതിനിടയിൽ, ഒരു പറ്റം സമൂഹ മാധ്യമ ഉപഭോക്താക്കൾ, ശബരിമലയിലെ സന്നിധാനത്തു, പോലീസ് ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ വലിയ പമ്പുകൾ ഉപയോഗിച്ച് വെള്ളം ഒഴുക്കുന്ന ചിത്രങ്ങൾ പ്രചരിപ്പിക്കുകയുണ്ടായി. നടപ്പന്തലും സന്നിധാനവും ചെളിയിൽ മുക്കി ഭക്തരുടെ യാത്ര തടസ്സപ്പെടുത്താൻ ആണ് പോലീസിന്റെ ഉദ്വേഷം എന്ന് ഈ സമൂഹ മാധ്യമ ഉപഭോക്താക്കൾ ആരോപിക്കുന്നു. പിണറായി വിജയൻ ...

Read More »

പ്രകാശ് രാജിന്റെ യദാർത്ഥ പേരു ‘പ്രകാശ് ആൽബർട്ട് രാജ്’ എന്നാണോ? 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആർ എസ് എസിന്റെയും വലിയ ഒരു വിമർശകൻ ആണ് നടൻ പ്രകാശ് രാജ്. വലതു പക്ഷ പാർട്ടികൾ നടത്തുന്ന വർഗീയ രാഷ്ട്രീയത്തെ പല അവസരങ്ങളിലും വലിയ തോതിൽ വിമർശിച്ചു തന്റേതായ ഒരു നിലപാട് എന്നും ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരു നടൻ ആണ് പ്രകാശ് രാജ്. കഴിഞ്ഞ കുറച്ചു നാളായി സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത് പ്രകാശ് രാജിന്റെ യദാർത്ഥ പേരിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ആണ്. പ്രകാശ് രാജിന്റെ യദാർത്ഥ പേര് പ്രകാശ് ആൽബർട്ട് രാജ് ആണെന്നാണ് ...

Read More »

സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ പണിത ലാഭം കൊണ്ടാണോ ചൈന കടൽപ്പാലം നിർമ്മിച്ചത്?

ബഹുമാനപെട്ട ഇന്ത്യൻ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോഡി ഒക്ടോബർ 31ആം തിയതി 182 മീറ്റർ പൊക്കം ഉള്ള സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ രാജ്യത്തിന് സമർപ്പിച്ചു. 3000 കോടിയോളം രൂപ ചിലവഴിച്ചു നിർമ്മിച്ച ഈ പ്രതിമ രൂപകൽപന ചെയ്തത് ഇന്ത്യൻ വാസ്തുശില്പി റാം വി സുതർ ആണ്. ഏകദേശം നാല് കൊല്ലം എടുത്തു ലോകത്തിൽ ഏറ്റവും ഉയരം കൂടിയ ഈ പ്രതിമയുടെ പണികൾ പൂർത്തിയാവാൻ. പ്രതിമയുടെ നിർമ്മിതിക്കുപയോഗിച്ച വെങ്കല പാളികൾ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്തത്. ചൈനയുടെ പേര് പ്രതിമയുമായി ബന്ധപ്പെട്ടു കേട്ട ...

Read More »

 ബി ജെ പി വാദം പൊളിയുന്നു, ശബരിമല ഭക്തനെ കാണാതായത് ഒക്ടോബർ 19ന് 

Sabarimala

ശബരിമല ഭക്തന്റെ മരണവുമായി ബന്ധപ്പെട്ടു ബി ജെ പി പത്തനംതിട്ടയിൽ നടത്തിയ ഹർത്താൽ ജനജീവിതം സ്തംഭിപ്പിച്ചു. ശിവദാസൻ എന്ന് പേരുള്ള ഭക്തൻ മരിച്ചത് പോലീസിന്റെ കിരാത നടപടി മൂലമാണെന്ന് പരാതിപ്പെട്ടായിരുന്നു ബി ജെ പി ഹർത്താൽ. ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ ഫേസ്ബുക് പേജിലായിരുന്നു ഇത്തരത്തിൽ പോലീസിനെതിരെയുള്ള ആക്ഷേപം ആദ്യം പ്രത്യക്ഷപ്പെട്ടത്. ശിവദാസന്റെ മരണം യഥാർത്ഥത്തിൽ കേരളാ പോലീസ് ആസൂത്രണം ചെയ്ത ഒരു കൊലപാതകം ആണെന്നും ബി ജെ പി സംസ്ഥാന നേതൃത്വം ഫേസ്ബുക്കിൽ കുറിച്ചു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് ...

Read More »